CrimeNEWS

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

കെയ്‌റോ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരനായ യുവാവിനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. ഈജിപ്തിന്റെ വടക്കൻ പ്രദേശത്തെ ഗാർബിയ ഗവർണറേറ്റിൽ വെച്ച് വെള്ളിയാഴ്ചയാണ് ഇവരുടെ വിവാഹം നടത്താനിരുന്നത്. എന്നാൽ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് യുവാവിനെ കഴുഞ്ഞു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.

കൊല്ലപ്പെട്ട യുവാവ് തന്റെ ഫ്‌ലാറ്റിലെത്തിയപ്പോൾ പ്രതിശ്രുത വധുവായ യുവതിയെയും കാമുകനെയും ഒരുമിച്ച് കണ്ടതായി യുവാവിന്റെ ബന്ധു പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇത് പുറത്തറിയുമെന്ന ഭയത്തിൽ യുവതി, തന്റെ കാമുകനുമായി ചേർന്ന് യുവാവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മരണം ഉറപ്പാക്കി. മരിച്ചെന്ന് ഉറപ്പായതോടെ യുവതി തന്റെ മാതാവിനെ വിളിച്ച് പ്രതിശ്രുത വരൻ ബോധം കെട്ട് വീണെന്നും ആശുപത്രിയിൽ കൊണ്ടുപോകുകയാണെന്നും പറഞ്ഞു.

Signature-ad

ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ യുവാവിനെ ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള ബന്ധത്തെ കുറിച്ച് പുറത്തറിയമെന്ന് ഭയന്നാണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു.

Back to top button
error: