തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും നാളെ മുതല്‍ വിതരണം ചെയ്യും. ഡിസംബര്‍ 15നകം വിതരണം പൂര്‍ത്തിയാക്കും. ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ച് നല്‍കും.
ഇതിനായി 1800 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.3200 രൂപ വീതം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണം സംബന്ധിച്ച് ഉത്തരവിറങ്ങി.
രണ്ടുഗഡു ഒരുമിച്ച് നല്‍കുന്നതിനാല്‍ വിതരണത്തിന് സഹകരണ ബാങ്കുകള്‍ക്ക് ഒരു ഗഡുവിന്റെ ഇന്‍സെന്റീവ് മാത്രമേ ലഭിക്കൂ എന്നും ഉത്തരവില്‍ പറയുന്നു. ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ വിതരണം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും.