IndiaNEWS

ഡല്‍ഹി എയിംസിലെ ഹാക്കിങ് ചൈന? അഞ്ച് സെര്‍വറുകളെ ആക്രമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം. എംപറര്‍ ഡ്രാഗണ്‍ഫ്‌ലൈ, ബ്രോണ്‍സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെയാണ് സംശയിക്കുന്നത്. ‘വന്നറെന്‍’ എന്ന റാന്‍സംവെയര്‍ ഉപയോഗിച്ച് ഹാക്കിങ് നടത്തിയെന്ന് കണ്ടെത്തല്‍.

എയിംസിലെ അഞ്ച് സെര്‍വറുകളെ ആക്രമിച്ചു. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടെന്നാണ് വിവരം. ഡല്‍ഹി എയിംസില്‍ നടന്ന സൈബര്‍ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നും അതിനു പിന്നില്‍ നിര്‍ണായക ശക്തികളുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

Signature-ad

വൈറസ് ആക്രമണത്തെത്തുടര്‍ന്ന് 10 ദിവസമായി എയിംസ് സെര്‍വറുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഒപി, ലാബ്, ഐപി, അത്യാഹിത വിഭാഗങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ സെര്‍വറുകളുടെ സഹായമില്ലാതെയാണു നടക്കുന്നത്.

 

Back to top button
error: