കൊച്ചി: വിഴിഞ്ഞം ആക്രമണങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിൽ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടു വരണമെന്നാണ് ഹർജിയിലെ ആവശ്യം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഡിജിപിക്കും നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. സർക്കാരിന് സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെയോ, കേന്ദ്ര സേനയുടേയോ സഹായം തേടാൻ കോടതി ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Related Articles
ഒരാഴ്ച കൊണ്ട് മൊട്ടത്തലയാകാനുള്ള കാരണം അജ്ഞാതം; ബാര്‍ബര്‍ ഷോപ്പുകളില്‍ കയറ്റുന്നില്ലെന്ന് രോഗബാധിതര്‍
January 19, 2025
താമരശ്ശേരിയില്‍ മസ്തിഷ്കാര്‍ബുദം ബാധിച്ച മാതാവിനെ ലഹരിക്കടിമയായ മകന് വെട്ടിക്കൊന്നു
January 19, 2025
വെള്ളം കുടിമുട്ടും! മദ്യവില കൂട്ടേണ്ടിവരുമെന്നു ബവ്കോ; 200 കോടി പിരിക്കാതെ സര്‍ക്കാര്‍
January 19, 2025