CrimeNEWS

ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 22 കഷണങ്ങളാക്കി ഫ്രിജില്‍ സൂക്ഷിച്ചു; ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധ മോഡല്‍ കൊലപാതകം

ന്യൂഡല്‍ഹി: ലിവിങ്ങ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിന്റെ നടുക്കം മാറും മുമ്പേ, സമാനമായ മറ്റൊരു സംഭവംകൂടി ഡല്‍ഹിയില്‍നിന്നു പുറത്തുവന്നു. ഈസ്റ്റ് ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് കൊലപാതകം അരങ്ങേറിയത്.

അഞ്ജന്‍ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ഭാര്യ പൂനം, മകന്‍ ദീപക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അഞ്ജന്‍ ദാസിനെ കൊലപ്പെടുത്തി മൃതദേഹം 22 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

Signature-ad

തുടര്‍ന്ന് നഗരത്തിലെ വിവിധ ഇടങ്ങളിലായി മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അഴുകിയ നിലയില്‍ ജൂണ്‍ മാസം ആദ്യമാണ് ഏതാനും മൃതദേഹ അവശിഷ്ടങ്ങള്‍ പോലീസിന് ലഭിക്കുന്നത്. എന്നാല്‍, യാതൊരു തുമ്പും ലഭിച്ചില്ല. അടുത്തിടെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തോടെ, ഈ സംഭവവും വിശദമായി അന്വേഷിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ദീപക്കിന്റെയും പൂനത്തിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ദീപക് രാത്രികാലങ്ങളില്‍ ബാഗുമായി പുറത്തേക്ക് പോകുന്നതിന്റെയും അമ്മ പൂനം പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കൊലപാതകം കൂടി ചുരുളഴിഞ്ഞത്.

പൂനത്തിന്റെ ആദ്യ വിവാഹത്തിലെ മകനാണ് ദീപക്ക്. പൂനത്തിന്റെ സ്വര്‍ണം അഞ്ജന്‍ പണയപ്പെടുത്തി ബിഹാറില്‍ എട്ടു മക്കളുമായി താമസിക്കുന്ന ആദ്യ ഭാര്യയ്ക്കു നല്‍കിയെന്നതാണ് കൊലയ്ക്കു കാരണം. പൂനത്തിന്റെ ആദ്യ ഭര്‍ത്താവ് 2017 ല്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ചു. പിന്നീടാണ് അഞ്ജനൊപ്പം താമസമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: