കൊല്ലം: ഇത്തിക്കര പാലത്തിൽ പ്രൈവറ്റ് ബസിനടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ കാവാലം പുതുവൽ വീട്ടിൽ സത്യദാസിന്റെ മകൾ ഹരിത (24)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂർ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസിൽ അതേ ദിശയിൽ ഇടത് ഭാഗത്ത് കൂടി വന്ന ബൈക്ക് ഇത്തിക്കര പാലത്തിന്റെ ഡിവൈഡറിന്റെയും പ്രൈവറ്റ്ബസിന്റെയും ഇടയിൽ പെട്ട് പെൺകുട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടിയുടെ വയറിന്റെ ഭാഗത്ത് ബസിന്റെ പിൻടയർ കയറിയിറങ്ങി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കൊട്ടിയത്തെ പ്രൈവറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടയ്ക്കലിലെ സ്വകാര്യ ബാങ്ക് കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിനിയാണ്
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ചാത്തന്നൂർ പോലിസ് കേസെടുത്തു മൃതദേഹം പോസ്റ്റ്‌മാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. മാതാവ്: ഷീജ, ഹർഷയാണ് സഹോദരി.