CrimeNEWS

ഗുജറാത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റു്. ഗുജറാത്തിലെ പോര്‍ബന്തറിലില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവെയ്പ്പ് നടന്നത്.

പോര്‍ബന്തറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ തുക്ഡ ഗോസ ഗ്രാമത്തിലെ കേന്ദ്രത്തിലാണ് സി.ആര്‍.പി.എഫ് ജവാന്മാര്‍ താമസിച്ചിരുന്നത്. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കും സുരക്ഷയ്ക്കുമായി മണിപ്പൂരിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നാണ് ജവാന്മാരെ ഗുജറാത്തിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചത്.

Signature-ad

വാക് തര്‍ക്കത്തിനിടെ ഒരു ജവാന്‍ എ.കെ-56 റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഘര്‍ഷം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.

”സംഘര്‍ഷത്തിനു പിന്നിലെ കാരണം വ്യക്തമല്ല. വെടിയേറ്റ് രണ്ട് ജവാന്‍മാര്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റവര്‍ 150 കിലോമീറ്റര്‍ അകലെയുള്ള ജംനാനഗറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ വയറ്റിലും മറ്റൊരാളുടെ കാലിലുമാണ് വെടിയേറ്റത്” -പോര്‍ബന്തര്‍ കലക്ടര്‍ പറഞ്ഞു.

 

Back to top button
error: