IndiaNEWS

ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് പ്രിയങ്കയും

ഭോപാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്ര ബുധനാഴ്ച മധ്യപ്രദേശില്‍ എത്തിയപ്പോള്‍ ഒപ്പംചേര്‍ന്ന് സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും. സെപ്തംബര്‍ 7-ന് ആരംഭിച്ച യാത്രയില്‍ ആദ്യമായാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നത്. രാഹുലും പ്രിയങ്കയും തോളോടുതോള്‍ ചേര്‍ന്നു നടക്കുന്ന ചിത്രം കോണ്‍ഗ്രസ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സച്ചിന്‍ പൈലറ്റും മുതിര്‍ന്ന നേതാക്കളായ ദ്വിഗ്വിജയ് സിങ്, കമല്‍ നാഥ് എന്നിവരും മധ്യപ്രദേശില്‍വച്ച് യാത്രയില്‍ പങ്കെടുത്തു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മധ്യപ്രദേശില്‍ ‘ഭാരത് ജോഡോ’ യാത്രയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. മധ്യപ്രദേശില്‍നിന്ന് രാജസ്ഥാനിലേക്കാണ് യാത്ര പ്രവേശിക്കുന്നത്.

Signature-ad

 

Back to top button
error: