ചെന്നൈ: മെഗാതാരം കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സുവുമുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററിലാണ് കമല്‍ഹാസനെ പ്രവേശിപ്പിച്ചത്.
എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഗുരുതര പ്രശ്നങ്ങളില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പനിബാധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇന്ത്യന്‍ ടുവിന്റെ തിരക്കുകളിലാണ് താരമിപ്പോള്‍.