ആലപ്പുഴ: ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന എടത്വാ ഗ്രാമപഞ്ചായത്തംഗം മരിച്ചു. എടത്വാ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് അംഗം മോളി എം.എച്ച്. (സിമി-43) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആദ്യം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളം അമൃത മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ചി കിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5.30 നാണ് മരിച്ചത്.
തായങ്കരി പതിനഞ്ചില്‍ചിറ സിജോമാനാണ് ഭര്‍ത്താവ്. മക്കള്‍. ബിസ്മി (10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി, സെന്റ് മേരീസ് സ്‌കൂള്‍, ചമ്പക്കുളം), ബെറിക്ക് (6-ാം ക്ലാസ് വിദ്യാര്‍ത്ഥി, എസ്.എച്ച്. സ്‌കൂള്‍ ചമ്പക്കുളം)