KeralaNEWSSports

മെസി ഗോളടിച്ചു; ചാലക്കുടിയിൽ കുഞ്ഞിന് പേരിട്ടു

ചാലക്കുടി:ഖത്തറിൽ നടന്ന അർജന്റീനയുടെയും സൗദിയുടെയും ലോകകപ്പ് പോരാട്ടത്തിനിടെ ഇങ്ങ്  ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസ്സിയെന്ന പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

സൗദിയുമായുള്ള മത്സരത്തിൽ ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന അതേസമയം ഷനീർ-ഫാത്തിമ ദമ്പതികൾ മകന് പേരിട്ടു. ജനിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസമാണ് മൂന്ന് വട്ടം അവന്റെ ചെവിയിൽ ഐദിൻ മെസി എന്ന പേര് ഷനീർ ചൊല്ലിക്കൊടുത്തത്.

 

Signature-ad

 

അർജൻറീനയോടുള്ള ഒടുങ്ങാത്ത ആരാധനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഷനീർ പറഞ്ഞു.

Back to top button
error: