KeralaNEWS

തൃശ്ശൂരിൽനിന്ന് സ്വകാര്യബസ് മോഷ്ടിച്ച് കടത്തിയ രണ്ടുപേർ മലപ്പുറത്ത് പിടിയിൽ

തൃശ്ശൂർ: കാളത്തോട് ജുമാ മസ്ജിദിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ.
 മലപ്പുറം സ്വദേശികളായ തൃക്കണാപുരം പുളിക്കൽ നാസർ (49) പൈങ്കണ്ണൂർ വടക്കനാഴിയിൽ ജമാൽകുട്ടി (45) എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് പള്ളിക്ക് മുൻവശത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യബസ് ഇവർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
 മലപ്പുറം അനക്കരയിലെ ഒരു വർക്ക് ഷോപ്പിന് പിന്നിൽനിന്നാണ് ബസ് കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് മറച്ചുവെച്ച് ബാറ്ററി ഊരി മാറ്റിയ നിലയിലായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: