KeralaNEWS

തരൂരിന് വേദിയൊരുക്കാന്‍ എ വിഭാഗം; സതീശനെ ഒഴിവാക്കി യൂത്ത് കോണ്‍. മഹാസമ്മേളനം

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കി തരൂരിന് വേദിയൊരുക്കാന്‍ ഉമ്മന്‍ചാണ്ടി വിഭാഗം. ഡിസംബര്‍ 3 ന് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ചിന്തു കുര്യന്‍ ജോയിയാണ് യൂത്ത് കോണ്‍. ജില്ലാ പ്രസിഡന്റ്. പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോര്‍ഡില്‍ സതീശന്റെ ചിത്രം ഒഴിവാക്കി. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്നാണ് വിവരം. സതീശനോട് തുടക്കം മുതല്‍ കൃത്യമായ അകലം പാലിച്ചിരുന്ന ഉമ്മന്‍ചാണ്ടിയുടെ അടുത്ത നീക്കം എന്താകുമെന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

എന്നാല്‍, തരൂരിന് വേദി ഒരുക്കുന്നതില്‍ എ ഗ്രൂപ്പില്‍ ഭിന്നതയുണ്ടെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹാശിസുകളുള്ള സാഹചര്യത്തില്‍ പരിപാടിയുമായി മുന്നോട്ടു പോകാനുള്ള ഉറച്ച തീരുമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ഇതോടെ സംസ്ഥാന കോണ്‍ഗ്രസിലെ തരൂര്‍ ഇഫക്ട് ഐ, എ ഗ്രൂപ്പുകളില്‍ സൃഷ്ടിച്ച പ്രകടമ്പനം കൂടുതല്‍ പ്രകടമായി.

Back to top button
error: