CrimeNEWS

കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്കിന് തീയിട്ടു

കോഴിക്കോട്: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കന്നാട്ടിപ്പാറക്കുതാഴ സ്വദേശിയുമായ എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. കോഴിക്കോട് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ഷിബിന്‍. പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കെ.എല്‍ 56 ഡി 3899 നമ്പര്‍ ബൈക്കാണ് കത്തിനശിച്ചത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Signature-ad

ഈ മാസം ആദ്യം പ്രദേശത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു.

 

 

Back to top button
error: