IndiaNEWS

മീററ്റിന്‍റെ പേര്​ നാഥുറാം ഗോഡ്​സെ നഗർ എന്നാക്കുമെന്ന്​ ഹിന്ദു മഹാസഭ

മീററ്റ്​: ഉത്തർപ്രദേശിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മീററ്റിന്‍റെ പേര്​ നാഥുറാം ഗോഡ്​സെ നഗർ എന്നാക്കുമെന്ന്​ ഹിന്ദു മഹാസഭ.
മുസ്​ലിം പേരുകളിൽ അറിയപ്പെടുന്ന മീററ്റ്​ ജില്ലയിലെ മറ്റ്​ പ്രധാന സ്ഥലങ്ങളുടെ പേരുകളും പ്രമുഖ ഹിന്ദു നേതാക്കളുടേതാക്കി മാറ്റുമെന്നും ഹിന്ദു മഹാസഭയുടെ മീററ്റ്​ അധ്യക്ഷൻ അഭിഷേക്​ അഗർവാൾ വ്യക്​തമാക്കി.

തെ​രഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്നതാണ്​​ ആദ്യ പരിഗണനയെന്നും രണ്ടാമത്തേത്​ ഗോമാതാവിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുകയെന്നതാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ​പ്രകടന പത്രികയിൽ സംഘടന പ്രഖ്യാപിച്ചിരുന്നു.

Back to top button
error: