പത്തനംതിട്ട:കോന്നി മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല വാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉത്ഘാടനം ചെയ്തു.അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉൾപ്പടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.
30 ഓക്‌സിജന്‍ സംവിധാനമുള്ള ബെഡുകള്‍ കൂടാതെ, അയ്യപ്പ ഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയോ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യമോ ഉണ്ടായാൽ ഇവര്‍ക്കായി 30 ബെഡുകൾ ഉള്ള പ്രത്യേകത വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്.
മോണിറ്ററിംഗ് ഐസിയു, ഇസിജി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ജീവന്‍ രക്ഷാ മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലാബ് ടെസ്റ്റുകള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ വിഭാഗം, അറ്റന്‍ഡര്‍മാര്‍ എന്നിവരടക്കമുള്ളവരുടെ 24 മണിക്കൂര്‍ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.