KeralaNEWS

കരിയിലക്കുളങ്ങര സിഐ സുധിലാലിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു 

ആലപ്പുഴ :കരിയിലക്കുളങ്ങര സിഐ സുധിലാലിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

കൃത്യവിലോപം, അധികാര ദുര്‍വിനിയോഗം, പ്രതികളെ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

മൂന്ന് കേസുകളുടെ അന്വേഷണത്തില്‍ ഇയാള്‍ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തി. പ്രതികളില്‍ നിന്ന് പണം വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. സിഐക്കെതിരായ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കായംകുളം ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്പെൻഡ് ചെയ്തത്.

Back to top button
error: