KeralaNEWS

ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല, സി.ഐ സുനുവിനെ സേനയിൽ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: സ്ത്രീ പീഡനം അടക്കം ആറ് കേസുകളില്‍ പ്രതിയാവുകയും 15തവണ വകുപ്പുതല അന്വേഷണവും നടപടിയും നേരിടുകയും ചെയ്ത കോഴിക്കോട്ടെ കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ അടക്കം പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

ഗുരുതര കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന എല്ലാവരെയും പിരിച്ചുവിടാന്‍ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.ഇതേത്തുടർന്ന് മൊത്തം കേസുകളുടെ പരിശോധന പൊലീസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.മൊത്തം 744 പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

Signature-ad

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് മൂന്ന് അവലോകനയോഗങ്ങള്‍ വിളിച്ചു. കേസുകളുടെയും വകുപ്പുതലത്തിലടക്കം സ്വീകരിച്ച നടപടികളുടെയും വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ ഉടന്‍ പൊലീസ് ആസ്ഥാനത്തേക്ക് കൈമാറാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവ പരിശോധിച്ച്‌ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉടൻ ആഭ്യന്തരസെക്രട്ടറിക്ക് കൈമാറും.

Back to top button
error: