IndiaNEWS

മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു 

തൃശൂർ : മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. ഇരിങ്ങാലക്കുട പടിയൂർ സ്വദേശി വിരുത്തിപറമ്പിൽ സൂരജിന്റെ മകൾ നിവേദിത ആണ് മരിച്ചത് . 26 വയസായിരുന്നു. ഹൈദരാബാദിൽ Etv ഭാരത് ചാനൽ ജീവനക്കാരി ആയിരുന്നു.
രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ ഇടിച്ചായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നേരത്തെ ‘റിപ്പോർട്ടർ’ ടിവിയുടെ തൃശൂർ റിപ്പോർട്ടർ ആയിരുന്നു. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. ബിന്ദുവാണ് അമ്മ , ശിവപ്രസാദ് സഹോദരനാണ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: