IndiaNEWS

ബംഗളൂരു- പമ്പ കെഎസ്ആർടിസി സർവീസുകൾ

ബംഗളൂരു: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​​ടെ സൗ​ക​ര്യാർത്ഥം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പ​മ്പ​യി​ലേ​ക്ക്​ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പ്ര​ത്യേ​ക ദി​ന സ​ർ​വി​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. രാ​ജ​ഹം​സ, ഐ​രാ​വ​ത്​ ബ​സു​ക​ളാ​ണ്​ സർവീസ് നടത്തുക.
രാ​ജ​ഹം​സ ബ​സ്​ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക്​ 1.01ന്​ ​ശാ​ന്തി​ന​ഗ​ർ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ നി​ന്നും (1.31ന്​ ​മൈ​സൂ​രു റോ​ഡ്​ സാ​റ്റ​ലൈ​റ്റി​ൽ​നി​ന്നും)​ പു​റ​​പ്പെ​ടും. പി​റ്റേ​ദി​വ​സം രാ​വി​ലെ 7.30ന്​ ​പ​മ്പ​യി​ൽ എ​ത്തും.
ഐ​രാ​വ​ത്​ വോ​ൾ​വോ ബ​സ്​ ശാ​ന്തി​ന​ഗ​ർ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 2.01നും ​സാ​റ്റ​ലൈ​റ്റി​ൽ​നി​ന്ന്​ 2.45നും ​പു​റ​പ്പെ​ടും. പ​മ്പ​യി​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ 6.45ന്​ ​എ​ത്തും.
തി​രി​ച്ച്​ ശ​ബ​രി​മ​ല നി​ല​ക്ക​ലി​ൽ​നി​ന്ന്​ രാ​ജ​ഹം​സ ദി​വ​സ​വും വൈകിട്ട് അ​ഞ്ചു​മ​ണി​ക്ക്​ പു​റ​​പ്പെ​ട്ട്​ പി​റ്റേന്ന് ഉ​ച്ച​ക്ക്​ 12ന്​ ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. ഐ​രാ​വ​ത്​ തി​രി​ച്ച്​ 6.1ന്​ ​പു​റ​​പ്പെ​ട്ട്​ പി​റ്റേ​ന്ന് രാ​വി​ലെ 11ന്​ ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. www.ksrtc.in ൽ ടി​ക്ക​റ്റ് ബു​ക്ക്​ ചെ​യ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: