CrimeNEWS

ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ഭാര്യ

ജയ്പൂർ:ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി.

രാജസ്ഥാനിലെ ബാമറിലാണ് സംഭവം.ബ്ലേഡ് ഉപയോഗിച്ചാണ് ഭാര്യ ക്രൂരകൃത്യം നിര്‍വഹിച്ചത്.

ആറ് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹമെന്ന് പോലീസ് പറഞ്ഞു. ദാമ്ബത്യ ജീവിതത്തില്‍ തുടക്കം മുതലേ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. സംഭവ ദിവസം രാത്രി ഏറെ വൈകിയും യുവതി ആരോടോ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ കലഹമുണ്ടാകുകയും, തുടര്‍ന്ന് ഭര്‍ത്താവ് ഉറങ്ങാന്‍ പോവുകയും ചെയ്തു.

യുവാവ് ഉറക്കത്തിലായപ്പോള്‍ ഭാര്യ ബ്ലേഡ് കൊണ്ട് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധോരിമന്ന പോലീസ് അറിയിച്ചു.

Back to top button
error: