KeralaNEWS

ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിയുടെ മുകളിൽ കൂടി ബസ് കയറിയിറങ്ങി ദാരുണാന്ത്യം

കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിയുടെ മുകളിൽ കൂടി ബസ് കയറിയിറങ്ങി.
ഓവർ ടേക്ക് ചെയ്തു കയറിയ ബൈക്ക് തട്ടിയതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരിയായ യുവതി താഴെ വീഴുകയായിരുന്നു.ഈസമയം പിറകിൽ വന്ന ബസ് തത്സമയം യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.
കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു ആണ് ബൈക്ക് ഓടിച്ചിരുന്നത്.ഇയാൾ വാഹനം നിർത്താതെ രക്ഷപ്പെടുകയും ചെയ്തു.രണ്ടു വർഷം മുൻപ് വിഷ്ണു ഓടിച്ച വാഹനമിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ  ഇതുപോലെ കൊല്ലപ്പെട്ടിരുന്നു.
 വിഷ്ണുവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.മരണപ്പെട്ട കാവ്യക്ക് നാലു വയസ്സുള്ള ഒരു കുഞ്ഞുണ്ട്.ഭർത്താവ്: ധനേഷ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: