KeralaNEWS

സബ് ഇന്‍സ്‌പെക്ടര്‍ മെയിന്‍പരീക്ഷയ്ക്ക് സ്റ്റേ: അപ്പീലുമായി പി.എസ്.സി ഹൈക്കോടതിയില്‍

കൊച്ചി: പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ സബ് ഇന്‍സ്‌പെക്ടര്‍ (സിവില്‍ പോലീസ്, ആംഡ് പോലീസ്) നിയമനത്തിനായി നവംബര്‍ 22-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തു. പ്രധാനപരീക്ഷയ്ക്കായുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടാനാകാത്ത ഏതാനും ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.

ട്രിബ്യൂണലിന്റെ ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്യും. അപ്പീല്‍ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റാണെന്നും അതിനാല്‍ തങ്ങളെയും പരീക്ഷയെഴുതിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Signature-ad

പരീക്ഷ നടത്തുന്നത് തടയണമെന്ന് ഹര്‍ജിക്കാര്‍പോലും ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Back to top button
error: