കോട്ടയം:ലോകകപ്പ് മത്സരത്തിന്‍റെ ഫ്ളെക്സ് കെട്ടുന്നതിനിടെ 11 കെവി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ഗുരുതര പരിക്ക്.
കുമ്മനം കൊച്ചമ്ബടം അമീന്‍ മുഹമ്മദി (21) നാണ് ഷോക്കേറ്റത്.ചൊവ്വാഴ്ച രാത്രി 8.30-ന് കോട്ടയം ഇല്ലിക്കല്‍ കവലയിലാണ് സംഭവം.
ഫുട്ബോള്‍ ലോകകപ്പ് മത്സരത്തിന്‍റെ ഫ്ളെക്സ് കെട്ടുന്നതിനിടെയാണ് അമീന് 11 കെവി ലൈനില്‍ നിന്ന് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ അമീനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ കഴിയുന്ന അമീന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.