IndiaNEWS

എൽപിജി ഉപേക്ഷിക്കൂ, സോളാർ സ്റ്റൗ ഉപയോഗിക്കൂ: എൽപിജിയിൽ നിന്ന് സോളാറിലേക്ക് മാറുമ്പോൾ സാമ്പത്തിക ലാഭം മാത്രമല്ല, ഗുണങ്ങൾ ഏറെയാണ്, വിശദവിവരങ്ങൾ അറിയുക

    റോക്കറ്റു പോലെയാണ് പാചകവാതക സിലിൻഡറുകളുടെ വില ഉയർന്നു കൊണ്ടിരിക്കുന്നത്. ഇന്ന് മിക്കവാറും എല്ലാ വീടുകളിലും പാചകത്തിന് ഉപയോഗിക്കുക എൽപിജി സിലണ്ടറുകളാണ്. ഇവയുടെ വിലക്കയറ്റം പാവപ്പെട്ടവർക്കും സാധാരണക്കാർക്കും താങ്ങാവുന്നതിലധികമാണ്. അത്തരമൊരു സാഹചര്യത്തിൽ, പലരും വീടുകളിൽ ഗ്യാസ് ലാഭിക്കാൻ പല മാർഗങ്ങളും തേടുന്നു.

എൽപിജി സിലിൻഡറിന് മികച്ചൊരു ബദലാണ് സോളാർ സ്റ്റൗ. ഇത് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താൽ ഒരു രൂപ പോലും ഗ്യാസിന് ചിലവാകില്ല. ഇത് സൗരോർജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു. രാജ്യത്ത് അനവധി പേർ സോളാർ അടുപ്പുകൾ വാങ്ങുന്നുണ്ട്.

വിപണിയിൽ 12,000 രൂപയ്ക്ക് ഇവ ലഭിക്കും. നിങ്ങൾക്ക് സോളാർ സ്റ്റൗവിന്റെ ഒരു നല്ല വേരിയന്റ് വാങ്ങണമെങ്കിൽ കൂടുതൽ പണം ചിലവഴിക്കേണ്ടിവരും. ഇതുകൂടാതെ സോളാർ സ്റ്റൗ വാങ്ങുമ്പോൾ സർക്കാർ സബ്‌സിഡിയും ലഭിക്കും. സോളാർ സ്റ്റൗ ഒരു പ്രത്യേക തരം സ്റ്റൗവാണ്. ഇത് ഉപയോഗിക്കുന്നതിന് സൂര്യപ്രകാശം പ്രധാനമാണ്.

സൂര്യപ്രകാശം ഇല്ലാത്തിടത്ത് അല്ലെങ്കിൽ ഇല്ലാത്ത സമയത്ത് ഉപയോഗിക്കാനായി ഒരു പ്രത്യേക തരം റീചാർജബിൾ സിസ്റ്റം അതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. സൂര്യപ്രകാശം ലഭ്യമല്ലാത്തപ്പോൾ അതിന്റെ സഹായത്തോടെ ഭക്ഷണം പാകം ചെയ്യാൻ കഴിയും. രാത്രിയിൽ പോലും പാചകത്തിന് ഒരു പ്രശ്നവും ഉണ്ടാകില്ല. അതായത് സൂര്യപ്രകാശം ഉള്ളപ്പോൾ അതിൽ ഊർജം ശേഖരിക്കും, അത് പിന്നീട് ഉപയോഗിക്കാം.

സ്പ്ലിറ്റ് എസി പോലെയാണ് ഈ സോളാർ സ്റ്റൗ പ്രവർത്തിക്കുന്നത്. ഇതിൻ്റെ ഒരു ഭാഗം പുറത്ത് വെയിലത്ത് സ്ഥാപിക്കുന്നു. രണ്ടാമത്തെ ഭാഗം അടുക്കളയിൽ വെക്കുന്നു.

ഗവൺമെന്റ് എണ്ണ കംപനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അടുത്തിടെ ‘സൂര്യ നൂതൻ’ എന്ന സോളാർ സ്റ്റൗ അവതരിപ്പിച്ചിട്ടുണ്ട്. ഫരീദാബാദിലെ ഇന്ത്യൻ ഓയിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൻ്ററാണ് ഇത് രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തത്.

Back to top button
error: