കൊച്ചി: നഗരത്തില്‍ നാളെ മുതല്‍ സ്വിഗ്ഗി ജീവനക്കാര്‍ സമരത്തിലേക്ക്. മിനിമം നിരക്ക് കൂട്ടണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. ആവശ്യം കമ്പനി നിരസിച്ചതോടെയാണ് സമരത്തിലേക്ക് നീങ്ങാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.
തുച്ഛമായ തുകയാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തില്‍ പോയി, തിരിച്ചെത്തുമ്പോള്‍ 8 കിലോമീറ്റര്‍ ആണ് ജീവനക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.