CrimeNEWS

അടൂരില്‍ സ്‌കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി; കൊല്ലം സ്വദേശി പിടിയില്‍

പത്തനംതിട്ട: സ്‌കാനിങ്ങിന് എത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രഫര്‍ അറസ്റ്റില്‍. അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ചിതറ മടത്തറ നിതീഷ് ഹൗസില്‍ അന്‍ജിത്ത് (24) ആണ് അറസ്റ്റിലായത്.

സ്‌കാനിങ് സെന്ററില്‍ എം.ആര്‍.ഐ സ്‌കാന്‍ എടുക്കാന്‍ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് കേസ്.

സംശയം തോന്നിയ യുവതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്‍ജിത്ത് ഫോണില്‍ ദൃശ്യം പകര്‍ത്തുന്നതിന്റെ സിസി ടിവി ദൃശ്യം ലഭിച്ചു. തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

 

 

Back to top button
error: