KeralaNEWS

വെട്ടേറ്റ എസ്.എഫ്.ഐ നേതാവിനെ രക്ഷിച്ചു; ലോക്‌സഭയിലേക്ക് ഇനി മത്സരിക്കില്ല: സുധാകരന്‍

കൊച്ചി: ആര്‍.എസ്.എസ് ശാഖയ്ക്ക് മാത്രമല്ല എസ്.എഫ്.ഐ നേതാവിനും സംരക്ഷണം നല്‍കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ബ്രണ്ണന്‍ കോളജില്‍ വെട്ടേറ്റു കിടന്ന എസ്.എഫ്.ഐ നേതാവ് അഷ്‌റഫിനെ ചുമലിലേറ്റി ആശുപത്രിയിലാക്കി.

എം.വി.രാഘവനുനേരെ സി.പി.എം ഭീഷണി ഉയര്‍ന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. വിവാദ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട് ചാനല്‍ പുരസ്‌കാര വേദിയിലായിരുന്നു സുധാകരന്റെ പ്രതികരണം.

Signature-ad

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ ഇപ്പോള്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയാത്തതിനാലാണ് തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കില്ലെന്നും വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Back to top button
error: