KeralaNEWS

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

 

സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്. സതീശൻ തിരുത്താൻ തയ്യാറാകണം. തിരുത്തിയില്ലെങ്കിൽ സതീശൻ്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും ജി സുകുമാരൻ നായർ.

സതീശൻ്റെ മണ്ഡലമായ പറവൂരിൽ എൻഎസ്എസ് പ്രവർത്തക സമിതി യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണതേടി സതീശൻ തങ്ങളുടെ അടുത്തെത്തും. കഴിഞ്ഞ തവണയും തന്നോടും എൻഎസ്എസിനോടും സതീശൻ പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒരു സമുദായത്തിൻ്റെയും പിന്തുണയില്ലാതെയാണ് താൻ ജയിച്ചതെന്ന് സതീശൻ പറഞ്ഞു എന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

 

Back to top button
error: