KeralaNEWS

തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാകണം, യാഥാസ്ഥിതികധനനയം തിരുത്തണം: മുന്‍ധനമന്ത്രിയുടെ അഡീ. പി.എസിന്റെ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധനനയത്തിനെതിരേ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍െ്‌റ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഗോപകുമാര്‍ മുകുന്ദന്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം. യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം..ഇപ്പോള്‍ ഇത്രയും പറയണം. വിശദാംശങ്ങള്‍ വേണമെങ്കിലാകാം എന്നും കുറിപ്പില്‍ പറയുന്നു.

ധനനയം തിരുത്തണമെന്ന ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. തോനസ് ഐസകിന്റെ സ്റ്റാഫ് ആയിരുന്നില്ലേ? പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചോ? പിണറായി സര്‍ക്കാരിനെതിരേ ഫെയ്‌സ്ബുക്ക് ഘടകത്തിലാണോ പരാതി ഉന്നയിക്കേണ്ടതെന്നും ചിലര്‍ കമന്റിട്ടു. വേണ്ട സ്ഥലത്ത് മറുപടി പറഞ്ഞോളാം എന്നാണ് ഗോപകുമാറിന്‍െ്‌റ വിശദീകരണം.

അതിനിടെ, സംസ്ഥാനത്ത് ഖജനാവിന്റെ സ്ഥിതി കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കല്‍, വാഹനം, ഫര്‍ണീച്ചര്‍ വാങ്ങല്‍ എന്നിവയ്ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. കോവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശിപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രഫ. സുനില്‍ മാണി അധ്യക്ഷനായുള്ള സമിതിയെയുമാണ് ഇതിനായി നിയോഗിച്ചത്.

 

 

Back to top button
error: