CrimeNEWS

ജോണി വാക്കര്‍ കുപ്പിയില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്!

കൊച്ചി: മദ്യക്കുപ്പിയിലും സ്വര്‍ണക്കടത്ത്! ജോണി വാക്കര്‍ ബ്ലാക് ലേബല്‍ മദ്യക്കുപ്പിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള നീക്കവും നെടുമ്പാശേരിയില്‍ കസ്റ്റംസ് തടഞ്ഞു. ഇപ്രകാരം കടത്തിയ 73 പവന്‍ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.

23 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണമാണിത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായില്‍നിന്നെത്തിയ യാത്രക്കാരനാണ് ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Signature-ad

നെടുമ്പാശേരി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്തു തടയുന്നതിനുള്ള പരിശോധനകള്‍ കസ്റ്റംസ് കര്‍ശനമാക്കിയിരുന്നു. ഇതോടെയാണു സ്വര്‍ണം കടത്താന്‍ പുതിയ വഴികളുമായി സ്വര്‍ണക്കടത്തു സംഘങ്ങള്‍ രംഗത്തിറങ്ങിയത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു മദ്യക്കുപ്പിയിലെ സ്വര്‍ണക്കടത്ത്.

വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നവര്‍ മദ്യക്കുപ്പികള്‍ കൊണ്ടുവരുന്നതു പതിവാണ്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ജോണി വാക്കര്‍ ബ്ലാക് ലേബലില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം. പേസ്റ്റ് രൂപത്തിലാക്കി കുപ്പിയില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച സ്വര്‍ണം ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകാത്ത അവസ്ഥയിലായിരുന്നു. മുന്‍പ് പാന്റിന്റെ സിപ്പിനോടു ചേര്‍ന്നും ചെരിപ്പിനുള്ളിലും സ്വര്‍ണം കടത്താനുള്ള നീക്കം കസ്റ്റംസ് പിടികൂടിയിരുന്നു.

 

 

Back to top button
error: