NEWS

പിക്കപ്പ് വാനിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ങ്കമാലി: പിക്കപ്പ് വാനിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ ചേര്‍ത്തല പെരുമ്ബളം കാക്കാഴത്ത് വീട്ടില്‍ ഷാജിയുടെ മകന്‍ കെ.എസ് അഖിലാണ് (27 ) മരിച്ചത്.
ദേശീയപാതയില്‍ ചെങ്ങമനാട് പറമ്ബയത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം നടന്നത്.
ഞായറാഴ്ച അങ്കമാലി കറുകുറ്റിയിലുള്ള അഖിലിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍  പങ്കെടുത്തശേഷം  തിങ്കളാഴ്ച പുലര്‍ച്ചെ ചേര്‍ത്തലയിലുള്ള വീട്ടിലേക്ക് മടങ്ങുമ്ബോള്‍ തമിഴ്നാട്ടില്‍ നിന്ന് ചേര്‍ത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം.
എറണാകുളം ഇടപ്പള്ളിയില്‍ ഫ്രീലാന്‍ഡ്സ് ഫോട്ടോഗ്രാഫറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: