NEWS

അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ; എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയും

ന്യൂഡൽഹി: നെഹ്റു കുടുംബത്തെ വിട്ടൊരു കളി പണ്ടേ കോൺഗ്രസിനില്ല.ദേശീയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയതോടെ കോണ്‍ഗ്രസില്‍ ചില അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുമെന്ന് വാർത്ത പരന്നിരുന്നു.എല്ലാം വെറുതെ.ഇപ്പോഴിതാ എഐസിസി ജനറല്‍ സെക്രട്ടറിയായിയായി പ്രിയങ്ക ഗാന്ധി വരുമെന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.

ഇതുവരെ ഈ പദവി വഹിച്ചിരുന്നത് കെസി വേണുഗോപാല്‍ ആണ്. ഇദ്ദേഹത്തെ മാറ്റി പ്രിയങ്ക ഗാന്ധിയാകും പദവിയില്‍ എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Signature-ad

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സോണിയ ഗാന്ധിയാണ് നൽകിയതെന്നാണ് വിവരം. ദേശീയ പ്രസിഡന്റ് പദവി കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ രണ്ടാം സ്ഥാനമാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നത്.

Back to top button
error: