CrimeNEWS

തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ അച്ഛനൊപ്പം വീട്ടില്‍ എത്തി, യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു; മുന്‍കാമുകന്‍ അറസ്റ്റില്‍

കൊച്ചി: യുവതിയെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കുഞ്ഞിത്തൈ എരുമേലി ആഷിഖിനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ വടക്കേക്കരയില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. യുവതിയുടെ കൈയ്ക്കാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. യുവതിയുടെ അമ്മയേയും ആഷിഖ് കയ്യേറ്റം ചെയ്തു

ആഷിഖുമായി യുവതി പ്രണയത്തിലായിരുന്നു. പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് തര്‍ക്കമുണ്ടായപ്പോള്‍ ഇരു വീട്ടുകാരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ചിരുന്നു. ഞായറാഴ്ച യുവതിയും അമ്മയും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് യുവാവ് അച്ഛനെയും കൂട്ടിയെത്തി സംസാരിക്കുകയായിരുന്നു.

Signature-ad

തര്‍ക്കമായതോടെ കത്തിയെടുത്ത് യുവതിയെ കുത്തി. കൈയില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആറ് തുന്നലുകള്‍ ഇട്ടു. യുവാവിന്റെ വടികൊണ്ടുള്ള അടിയില്‍ യുവതിയുടെ അമ്മയുടെ തലക്കും പരുക്കേറ്റു. കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു മര്‍ദനം.

Back to top button
error: