NEWS

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍ 

റാന്നി: ഇന്ത്യന്‍ സൈനിക വിഭാഗമായ ജി.ആര്‍. ഇ.എഫില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.
ആലപ്പുഴ കണ്ടല്ലൂര്‍ വട്ടോളി മാര്‍ക്കറ്റ് അഭിസദനം വീട്ടില്‍ സുനില്‍ ലാല്‍ (48) ആണ് അറസ്റ്റിലായത്. റാന്നി സമരമുക്ക് സ്വദേശി സുരേഷ് കുമാറില്‍ നിന്ന് 50,000 രൂപയും ബന്ധുക്കളില്‍ നിന്ന് 1.25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പത്തനംതിട്ടയിൽ ഒളിവിൽ കഴിയവേ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

Back to top button
error: