കാസർകോട് : ബന്തിയോട് സ്വദേശി ഖത്തറില്‍ വാഹനമിടിച്ച് മരിച്ചു. ഉപ്പള ബപ്പായ്‌തോട്ടി സ്വദേശിയും ഇപ്പോള്‍ ബന്തിയോട് താമസക്കാരനുമായ ബപ്പായിതൊട്ടി മമ്മുഞ്ഞിയുടെ മകന്‍ മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്.
റോഡ് മുറിച്ചു കടക്കുമ്ബോള്‍ കാറിടിച്ചായിരുന്നു അപകടം. ഭാര്യ: മൈമൂന. മക്കള്‍: മനാഫ്, മുനൈഫ്, മിന്‍ഹ ഫാത്തിമ.