ജിദ്ദ: ഭര്‍ത്താവിനൊപ്പം കഴിയാന്‍ വിസിറ്റിംഗ് വിസയില്‍ ജിദ്ദയിലെത്തിയ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
മഞ്ചേരി, കാവനൂര്‍, ഇളയൂര്‍ സ്വദേശി പി ടി അബൂബക്കര്‍ – സാജിദ ദമ്ബതികളുടെ മകള്‍ പി ടി ഫാസില (26) യെയാണ് കഴുത്തില്‍ ഷാള്‍ കുടുങ്ങിയ നിലയില്‍ രക്തം വാര്‍ന്ന് മരിച്ചതായി കണ്ടെത്തിയത്.
മലപ്പുറം, പൂക്കളത്തൂര്‍ സ്വദേശി അന്‍വറിന്റെ ഭാര്യയാണ് ഫാസില. ഇവര്‍ക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയുണ്ട്.
രാവിലെ ജോലിക്ക് പോയ ഭര്‍ത്താവ് ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് ഫാസിലയെ ഷാള്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.