കോഴിക്കോട്: നാളെ മുതൽ നവംബര്‍ 10 വരെ സമ്ബൂര്‍ണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ.
കോഴിക്കോട്: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇത്. ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയേ്ോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍ നിയോജകമണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നാളെ വൈകീട്ട് ആറു മണി മുതല്‍ നവംബര്‍ 10 വരെ സമ്ബൂര്‍ണ്ണ മദ്യനിരോധനമാണ് ഏര്‍പ്പെടുത്തിയത്. ഒമ്ബതിന് തെരഞ്ഞെടുപ്പും പത്തിന് വോട്ടെണ്ണലും നടക്കും.