ഇതിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലില്‍ നടക്കും.
ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്ക് നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ സംബന്ധിച്ചും, തൊഴില്‍ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 15ന് മുന്‍പ് അപേക്ഷിക്കണം.
https://knowledgemission.
റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണമായും യു.കെ യില്‍ നിന്നെത്തുന്ന വിവിധ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാദ്ധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം ലണ്ടനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഒപ്പുവച്ചിരുന്നു.