ന്യൂഡൽഹി :ഡല്‍ഹിയില്‍ നഴ്സുമാര്‍ ആരംഭിച്ച സൂചനാ പണിമുടക്ക് രണ്ടാംദിനത്തിലേക്ക്.
നവംബര്‍ 2 മുതല്‍ 4 വരെ രാവിലെ 9 മുതല്‍ 11 വരെയാണ് പണിമുടക്ക് നടത്തുന്നത്.
അത്യാഹിത വിഭാഗം, ഐ.സി.യു സേവനങ്ങള്‍ എന്നിവ തടസ്സപ്പെടുത്താതെയാണ് സമരം നടത്തുന്നതെന്ന് ഡല്‍ഹി നഴ്സസ് ഫെഡറേഷന് (ഡി.എന്‍.എഫ്) സെക്രട്ടറി ജനറല്‍ ലീലാധര്‍ രാംചന്ദനി പറഞ്ഞു. പണിമുടക്ക് ഒ.പി സേവനങ്ങളെയും വാര്‍ഡുകളെയുമാണ് ബാധിച്ചത്. ഡല്‍ഹി സര്‍ക്കാരിനു കീഴിലെ എല്ലാ പ്രധാന ആശുപത്രികളിലും സമരം ശക്തമാണ്.
സേവനങ്ങള്‍ ക്രമപ്പെടുത്തല്‍, ദീര്‍ഘകാലമായി മരവിപ്പിച്ച സ്ഥാനക്കയറ്റം പുനസ്ഥാപിക്കല്‍, പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.എന്‍.എഫ് അടുത്തിടെ ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.