NEWS

ഭർത്താവിന്റെ പുതിയ കാറിൽ രണ്ട് മക്കളുടെ മാതാവായ 27 കാരി 24 കാരനായ കാമുകനോടൊപ്പം മുങ്ങി

കണ്ണൂർ : ഭർത്താവ് വാങ്ങിയ പുതിയ കാറിൽ രണ്ട് മക്കളുടെ മാതാവായ 27 കാരി 24 കാരനായ കാമുകനോടൊപ്പം മുങ്ങി.ശ്രീകണ്ഠപുരം ചെങ്ങളായിയില്‍ ആണ് സംഭവം.
 അലമാരയില്‍ സൂക്ഷിച്ച സഹോദരിയുടെ 15 പവന്‍ സ്വര്‍ണവും ഭര്‍ത്താവ് പുതുതായി വാങ്ങി നല്‍കിയ കാറുമായാണ് യുവതി നാടുവിട്ടത്.
പെരുവളത്ത്പറമ്ബ് സ്വദേശിയായ ബസ് ജീവനക്കാരനോടൊപ്പമാണ് യുവതി മുങ്ങിയത്.ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതിയെ വീട്ടില്‍നിന്ന് കാണാതായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ ഭര്‍ത്താവിന്‍റെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ കാസര്‍ഗോഡ് വച്ച്‌ പണം പിന്‍വലിച്ചതായി മൊബൈല്‍ മെസേജ് വന്നതോടെ വിദേശത്തുള്ള ഭര്‍ത്താവ് വീട്ടില്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് കുട്ടികളെ ഉറക്കി ക്കിടത്തി യുവതി കാറുമായി മുങ്ങിയതായി മനസിലായത്. നേരത്തെയും യുവതി ഇതേ യുവാവിനോടൊപ്പം നാടുവിട്ടിരുന്നതായി പറയുന്നു.
അടുത്തയാഴ്ച യുവതിയെയും മക്കളെയും വിദേശത്തേക്ക് കൊണ്ടു പോകുന്നതിനായി ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനിടയിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: