മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സകാറ്റെകാസില്‍ നായ മനുഷ്യന്‍െ്റ തല വായില്‍ കടിച്ച് പിടിച്ച് ഓടുന്ന വീഡിയോ വൈറലാകുന്നു. തെരുവ് നായ മൃതദേഹത്തിന്റെ തല കടിച്ച് പിടിച്ച് ഓടുന്നതും, അത് നിലത്തിട്ട് കടിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെക്സിക്കോയുടെ വടക്ക് ഭാഗത്തുള്ള സകാറ്റെകാസില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നാണ് നായ മനുഷ്യന്റെ തല എടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു സംഘം കൊലപ്പെടുത്തിയ ആളുടെ തല വെട്ടിയെടുത്ത് മോണ്ടെ എസ്കോബെഡോയിലെ എ.ടി.എമ്മിന് അടുത്ത് ഉപേക്ഷിച്ചതായി അധികൃതര്‍ പറഞ്ഞു. ‘അടുത്ത തല നിങ്ങളുടേതാണ്’ എന്ന മുന്നറിയിപ്പ് ബോര്‍ഡും ഈ സംഘം വച്ചിരുന്നു. അതുവഴി വന്ന നായ ഇത് കടിച്ചെടുത്ത് ഓടുകയായിരുന്നു. ഒടുവില്‍ നായുടെ വായില്‍ നിന്ന് പൊലീസുകാര്‍ ഏറെ കഷ്ടപ്പെട്ടാണ് മൃതദേഹത്തിന്റെ തല തിരിച്ചെടുത്തത്.
സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തനാണ് തല ഉപേക്ഷിച്ച് സന്ദേശം എഴുതിയത് എന്നാണ് പോലീസ് വിശ്വസിക്കുന്നു. മയക്കുമരുന്ന് കാര്‍ട്ടലുകളാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് വിവരം.
മെക്സിക്കന്‍ മാധ്യമം മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന മയക്കുമരുന്ന് കാര്ട്ടലുകളിലൊന്നായ കാര്‍ട്ടല്‍ ജാലിസ്കോ ന്യൂവ ജനറേഷ്യന്‍ (സി.ജെ.എന്‍.ജി) ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സിനലോവ, ജാലിസ്കോ എന്നീ മയക്കുമരുന്ന് കാര്‍ട്ടലുകളുടെ പിന്തുണയുള്ള സായുധ സംഘങ്ങള്‍ തമ്മിലുള്ള രക്തരൂക്ഷിതമായ തെരുവ് യുദ്ധങ്ങള്‍ സകാറ്റെകാസില്‍ പതിവാണ്. മെക്സിക്കന്‍ മയക്കുമരുന്ന് കാര്‍ട്ടലുകള്‍ പലപ്പോഴും എതിരാളികളെയോ അധികാരികളെയോ ഭയപ്പെടുത്തുന്നതിനായി കൊലപ്പെടുത്തുന്നയാളുടെ ശരീരത്തിലെ ഒരു ഭാഗം എന്തെങ്കിലും ഭീഷണി സന്ദേശത്തോടെ ഉപേക്ഷിക്കുന്നത് പതിവാണ്.