CrimeNEWS

കുറവന്‍കോണത്തെ മോഷണ ശ്രമം; ദൃശ്യങ്ങളിലേത് മ്യൂസിയത്തെ അക്രമിയോ?

തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ദിവസം കുറവന്‍കോണം ഭാഗത്തു നടന്ന മോഷണവും പോലീസ് പരിശോധിക്കുന്നു. സിസി ടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ അക്രമിയുടേതിനു സമാനമെന്ന സംശയത്തിലാണ് പരിശോധന.

ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് മോഷണശ്രമം നടന്നത്. സിസി ടിവി തുണികൊണ്ടു മറച്ച ശേഷം പൂട്ടുപൊളിച്ച് വീടിനകത്തേക്ക് കടക്കാനായിരുന്നു ശ്രമമെന്നു വീട്ടമ്മ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടന്നത്.

Signature-ad

അതേസമയം, കുറവന്‍കോണത്ത് വീട് ആക്രമിച്ച പ്രതിക്ക് തന്നെ ആക്രമിച്ച പ്രതിയുമായി സാദൃശ്യമുണ്ടെന്ന് വനിതാ ഡോക്ടര്‍ വെളിപ്പെടുത്തി. താടിയുണ്ടെന്നും മെലിഞ്ഞ ശരീരപ്രകൃതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുറവന്‍കോണത്ത് മോഷണത്തിനെത്തുമ്പോള്‍ അയാള്‍ വെള്ള ഷര്‍ട്ട് ആണ് ധരിച്ചത്. തന്നെ ആക്രമിക്കാനെത്തിയപ്പോള്‍ അകത്തിടുന്ന വെള്ള ബനിയന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, സംഭവത്തിനുശേഷം ഇയാള്‍ കാറില്‍ കയറി ഇറങ്ങുമ്പോള്‍ വെള്ള ഷര്‍ട്ട് ധരിച്ചതായി വീഡിയോയില്‍ കാണാം. അതുകൊണ്ട് ഈ രണ്ട് സംഭവത്തിലും പ്രതി ഒന്നാണെന്ന് സംശയിക്കുന്നുവെന്ന് യുവതി പറഞ്ഞു.

 

 

Back to top button
error: