NEWS

പയ്യന്നൂര്‍ എംഎൽഎയ്ക്ക് വധഭീഷണി; പൂജാരി അറസ്റ്റിൽ

പയ്യന്നൂർ:പയ്യന്നൂര്‍ എംഎൽഎ ടി ഐ മധുസൂദനനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍.
കോട്ടയം മുണ്ടക്കയം സ്വദേശി വിജീഷാണ് അറസ്റ്റിലായത്.ഇയാൾ ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു.
എം എല്‍ എ യുടെ ഫോണില്‍ വിളിച്ചായിരുന്നു ഇയാള്‍ വധഭീഷണി
മുഴക്കിയത്. നേരത്തെ പി ജയരാജനെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു. മുണ്ടക്കയം വെള്ളനാടി ദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തു വരുകയായിരുന്നു പ്രതി.

Back to top button
error: