ദില്ലി: പതിനഞ്ച് വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് ആവർത്തിച്ച് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 12 പ്രകാരം ഇത്തരം വിവാഹം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി.
പതിനാറ് വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ജസ്റ്റിസ് വികാസ് ബഹലിൻ്റെയാണ് ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം ഇവരുടെ വിവാഹത്തിന് സാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ബെഞ്ചും സമാന ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.