ആലപ്പുഴ: കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മമ്മൂട്ടി.കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചാണ് താരം സഹായഹസ്തം നീട്ടിയിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ ആണ് കുടിവെള്ളം എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ 12ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങള്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പമ്ബിങ് പുനരാരംഭിക്കുന്നതു വരെ കുടിവെള്ളം എത്തിക്കാനാണ് കെയര്‍ ആന്‍ഡ് ഷെയറിന്റെ ശ്രമം.