ബംഗളൂരു :മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് യാദ്ഗിര്‍ ജില്ലയില്‍ മൂന്നുപേര്‍ മരിച്ചതിനുപിന്നാലെ ബെളഗാവിയിലും മരണം.
ബെളഗാവി രാംദുര്‍ഗ മുധനൂരിലാണ് സംഭവം. 70 കാരനായ ശിവപ്പയാണ് മരിച്ചത്. 20 കുട്ടികളടക്കം 94 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് സംസ്ഥാന ജലവിഭവ മന്ത്രി ഗോവിന്ദ് കര്‍ജോല്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഗ്രാമവാസികള്‍ ഒഴിവാക്കണമെന്നും ഗ്രാമത്തിലെ പ്ലാന്റില്‍നിന്ന് ശുദ്ധീകരിച്ച ജലം ഉപയോഗിക്കണമെന്നും മന്ത്രി അറിയിച്ചു.