CrimeNEWS

കറുകച്ചാലില്‍ കുത്തേറ്റ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി

കോട്ടയം: ചങ്ങനാശേരി കറുകച്ചാലില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുന്‍പ് സുഹൃത്തായിരുന്ന യുവാവാണ് ആക്രമിച്ചത്.

പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് അഖില്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്.

ഇടത് കൈയ്ക്ക് ആണ് കുത്തേറ്റത്. കുത്തേറ്റ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകയ്യുടെ വിരലുകള്‍ക്കാണ് കുത്തേറ്റത്ത്. മുറിവ് ഗുരുതരമല്ലാത്തതിനാല്‍ വെച്ചുകെട്ടി പെണ്‍കുട്ടിയെ പറഞ്ഞയച്ചു.

Back to top button
error: