CrimeNEWS

നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി കാട്ടാനകളുടെ ജഡം മുറിക്കുന്നതില്‍ അതിവിദഗ്ദ്ധന്‍

കൊച്ചി: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ബലിയര്‍പ്പിക്കാന്‍ ഉപയോഗിച്ചത് ഒരേ വെട്ടുകത്തിയെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി. ഒന്നാം പ്രതി പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫിയുടെ (52) നിര്‍ദ്ദേശപ്രകാരം രണ്ടാം പ്രതി പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ വൈദ്യന്‍ ഭഗവല്‍ സിംഗാണ് (68) മൂര്‍ച്ചയേറിയ വെട്ടുകത്തി വാങ്ങിയത്. ഷാഫിയാണ് രണ്ട് പേരെയും കൊന്നത്.

കത്തി വാങ്ങിയ ഭഗവല്‍സിംഗും ഭാര്യ ലൈലയും ആഭിചാര ക്രിയകള്‍ക്കായി ഒരുക്കങ്ങള്‍ നടത്തി കാത്തിരുന്നു. കാട്ടാനകളുടെ ജഡം വെട്ടിമുറിച്ച് എല്ലും മറ്റും വേര്‍തിരിച്ചെടുക്കുന്നതില്‍ വിദഗ്ദ്ധനായ ഷാഫി, അനായാസം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചെടുത്തു. ഭഗവല്‍ സിംഗിന്റെ വീട്ടിലെ കത്തിയും മറ്റുമാണ് മാംസം വേര്‍തിരിക്കാന്‍ ഉപയോഗിച്ചത്. തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശിനി പദ്മം (52), കാലടിയില്‍ താമസിക്കുന്ന വടക്കാഞ്ചേരി വാഴാനി സ്വദേശി റോസ്ലി (49) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്.

Signature-ad

റോസ്ലിയുടെ കൊലപാതകം അന്വേഷിക്കുന്ന കാലടി പോലീസ് ആയുധം കണ്ടെത്താനുണ്ടെന്നാണ് ഇന്നലെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പയുന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. റോസ്ലിയെയാണ് ആദ്യം ബലിനല്‍കിയത്. ഈ ആഭിചാരക്രിയ ഫലംകണ്ടില്ലെന്ന് വിശ്വസിപ്പിച്ചാണ് പദ്മയെയും കൊന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും മൃതദേഹം വിട്ടുകിട്ടിയില്ലെന്ന പരാതിയുമായി പദ്മയുടെയും റോസ്ലിയുടെയും ബന്ധുക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

 

 

Back to top button
error: