ടൊറന്റോ: കാനഡയിലെ ഇന്ത്യന്‍ വംശജരും ഖലിസ്ഥാന്‍ വിഘടനവാദികളും തമ്മില്‍ ദീപാവലി ആഘോഷത്തിനിടെ സംഘര്‍ഷം. കാനഡയിലെ മിസ്സിസ്വാഗ നഗരത്തില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്.
രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‍െറ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയുടെ ദേശീയ പതാക പിടിച്ച് കൊണ്ടുള്ള ഒരു വിഭാഗത്തെയും ഖാലിസ്ഥാന്‍ പതാക പിടിച്ചിട്ടുള്ള മറ്റൊരു വിഭാഗം ആളുകളെയും വീഡിയോയില്‍ കാണാം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പീല്‍ പോലീസ് അറിയിച്ചു. നിസ്സാര പരിക്കേറ്റ ഇയാള്‍ക്ക് വൈദ്യസഹായം നല്കി.
മാള്‍ട്ടണിലുള്ള ഒരു പാര്‍ക്കിങ് സ്ഥലത്ത് വെച്ച് രണ്ട് കൂട്ടര് തമ്മില്‍ ഏറ്റുമുട്ടിയെനന്നായിരുന്ന പ്രാഥമിക റിപ്പോര്‍ട്ട്. ഗോര്‍വേ, എറ്റ്യൂഡ് എന്നീ പാര്‍ക്കിങ് പ്രദേശത്ത് നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് കാനഡയിലെ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമമായ ഇന്സ്വാഗ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.